നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നുപേര്‍ അറസ്റ്റില്‍

അടിമാലി: പൂപ്പാറ ഗവ. കോളജിന് സമീപം ശാന്തന്‍പാറ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ മൂന്നുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നുപേര്‍ അറസ്റ്റില്‍.
രാജാക്കാട് പുതിയിടത്ത്കുന്നേല്‍ സുമേഷ് (38), എറണാകുളം പോഞ്ഞാശ്ശേരി കിഴക്കന്‍ വീട്ടില്‍ നാദിര്‍ഷ (49), പോഞ്ഞാശ്ശേരി മരത്താന്‍തോട്ടത്തില്‍ ഷെജീര്‍ (41) എന്നിവരാണ് പിടിയിലായത്. രണ്ട് കാറിലായി 5640 പാക്കറ്റ് ഹാന്‍സ് ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്.
മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്‍. മനോജിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ശാന്തന്‍പാറ സി.ഐ മനോജ്കുമാര്‍, എസ്.ഐ പി.ഡി. അനൂപ്മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പെരുമ്ബാവൂരില്‍നിന്നാണ് പ്രതികള്‍ പുകയില ഉല്‍പന്നങ്ങള്‍ എത്തിച്ചതെന്നാണ് വിവരം.
സുമേഷിനെ സെപ്റ്റംബര്‍ 29ന് 15 പാക്കറ്റ് ഹാന്‍സുമായി രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ സുമേഷ് ഒക്ടോബര്‍ ഒമ്ബതിന് സുഹൃത്തായ പൂപ്പാറ സ്വദേശി ഈശ്വരനൊപ്പം (52) തമിഴ്നാട്ടില്‍നിന്ന് 2700 പാക്കറ്റ് ഹാന്‍സ് കടത്തുന്നതിനിടെ വീണ്ടും ശാന്തന്‍പാറ പൊലീസിന്‍റെ പിടിയിലായി.
ഈ കേസിലും സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം നിരോധിത പുകയില ഉല്‍പന്നങ്ങളുടെ മൊത്തക്കച്ചവടത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് പറയുന്നു. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പുകയില ഉല്‍പന്നങ്ങള്‍ കടത്താനുപയോഗിച്ച വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ശാന്തന്‍പാറ പൊലീസ് അറിയിച്ചു.