പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്കകത്ത് മൊബൈല്‍ ഫോണ്‍ കൈവശം പാടില്ല;വോട്ട് ചെയ്യാൻ പോകുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
✍വോട്ട് ചെയ്യുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണ്. ആര്‍ക്കു വോട്ടു ചെയ്യണമെന്നത് വോട്ടര്‍ എന്ന നിലയില്‍ നമ്മുടെ മാത്രം തീരുമാനമാണ്. അത് നിശ്ചയിക്കാന്‍ വേറെ ആര്‍ക്കും അവകാശമില്ല. നമ്മളെ ഭരിക്കേണ്ടവരെ നാം തെരഞ്ഞെടുക്കുന്ന പ്രക്രിയ. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവ ഏതെന്നു നോക്കാം…
1.വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.
2.തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്ന് കരുതണം.
3.പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്കകത്ത് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈവശം പാടില്ല.
4.സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ക്യൂ ഉണ്ടാകും.
5.രണ്ട് സ്ത്രീകള്‍ പോളിങ് മുറിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഒരു പുരുഷന് പ്രവേശനം അനുവദിക്കും.
6.ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ക്യൂ വേണ്ട.
7.ഒന്നിലധികം ഭിന്നശേഷിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മൂന്നാമതൊരു ക്യൂ ആയി നില്ക്കാം.
8.ഭിന്നശേഷിക്കാരെ പ്രവേശിപ്പിച്ചതിനുശേഷമേ മറ്റുള്ളവര്‍ക്ക് പ്രവേശനമുള്ളൂ.
9.പോളിങ് ബൂത്തിലെത്തിയാല്‍ വോട്ടര്‍ ആദ്യം ഫസ്റ്റ് പോളിങ് ഓഫിസറെ സമീപിക്കണം.
10.കൈയിലുള്ള ബി.എല്‍.ഒ സ്ലിപ്പ് ഒന്നാം പോളിങ് ഓഫിസറെ കാണിക്കണം.
11.ബി.എല്‍.ഒ സ്ലിപ്പ് ഇല്ലെങ്കില്‍ വോട്ടര്‍, ക്രമനമ്പര്‍ പറഞ്ഞു കൊടുക്കണം.
12.ബി.എല്‍.ഒ സ്ലിപ്പ് മാത്രം ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ കഴിയില്ല.
13.വോട്ടറുടെ തിരിച്ചറിയല്‍ രേഖ ഒന്നാം പോളിങ് ഓഫിസര്‍ പരിശോധിക്കും.
14.കൃത്രിമം അല്ലെന്ന് ഉറപ്പായാല്‍ ഫസ്റ്റ് പോളിങ് ഓഫിസര്‍ വോട്ടറെ രണ്ടാമത്തെ പോളിങ് ഓഫിസറുടെ അടുത്തേക്ക് അയക്കും.
15.രണ്ടാമത്തെ പോളിങ് ഓഫിസര്‍ വോട്ടറുടെ പേര് വിവരങ്ങള്‍ പരിശോധിച്ച ശേഷം, പേര് വോട്ടര്‍ രജിസ്റ്ററില്‍ ചേര്‍ത്ത് ഒപ്പ് വയ്പിക്കും
ശേഷം ഇടത് ചൂണ്ടുവിരലില്‍ മഷി അടയാളം വയ്ക്കും.
16.തുടര്‍ന്ന് വോട്ടിങ് സ്ലിപ് നല്‍കും.
17.മൂന്നാം പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ കൈയിലെ സ്ലിപ് വാങ്ങിവെച്ച്, വിരലിലെ മഷി അടയാളം ഉറപ്പ് വരുത്തിയ ശേഷം വോട്ടിങ് മെഷീന് വോട്ട് ചെയ്യാന്‍ സജ്ജമാക്കും.
18.തുടര്‍ന്ന് വോട്ടര്‍ക്ക് വോട്ടിങ് കമ്പാര്‍ട്ട്മെന്റില്‍ എത്തി വോട്ട് ചെയ്യാം.
19.വോട്ട് ചെയ്ത മുറയ്ക്ക് ആര്‍ക്കാണോ വോട്ട് ചെയ്തത് ആ സ്ഥാനാര്‍ത്ഥിയുടെ പേര്, ക്രമനമ്പര്‍, ചിഹ്നം എന്നിവ വിവിപാറ്റില്‍ ദൃശ്യമാകും.