പ്രധാന വാര്‍ത്തകള്‍
ബാലനീതി നിയമ ഭേദഗതിയിൽ ആദ്യ ദത്തെടുക്കല്‍ ഉത്തരവ് പുറപ്പെടുവിച്ച് കാസര്‍കോട് കളക്ടര്‍

കാസര്‍കോട്: ബാലനീതി നിയമത്തിലെ ഭേദഗതിപ്രകാരം സംസ്ഥാനത്തെ ആദ്യത്തെ ദത്തെടുക്കലിന് അനുമതി നല്‍കി കാസര്‍കോട് കളക്ടറായ സ്വാഗത് ആര്‍. ഭണ്ഡാരി.
2015-ല്‍ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിൽ ദത്തെടുക്കൽ സംബന്ധിച്ച ഉത്തരവുകള്‍ കളക്ടറുടെ അധികാരപരിധിയിലാക്കിയ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ ദത്തെടുക്കല്‍ ഉത്തരവാണിത്.
കാസര്‍കോടുള്ള സംസ്ഥാന ശിശുക്ഷേമസമിതിയുടെ ശിശുവികാസ് ഭവനിലെ ഒരു വയസ് പ്രായമുള്ള 2 ആൺകുട്ടികളെയാണ് ദത്തെടുക്കാനുള്ള അനുമതി നല്‍കിയത്.