ആരോഗ്യകേരളം പദ്ധതിയില്‍ വിവിധ ഒഴിവുകള്‍

ജില്ലയില്‍ ആരോഗ്യകേരളം പദ്ധതിയില്‍ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, നിയമനരീതി /ശമ്പളം എന്ന ക്രമത്തില്‍
- സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍, എം.ഡി /ഡി.എന്‍.പി (പീഡിയാട്രിക്), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രായ പരിധി-01/11/2022 ല്‍ പ്രായം 65 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല, കരാര്‍ നിയമനം, മാസവേതനം 65,000/ രൂപ.
- ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/എം.ഫില്‍, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം അഭികാമ്യം, പ്രായ പരിധി- 01/11/2022 ല്‍ പ്രായം 40 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല, കരാര്‍ നിയമനം, മാസവേതനം 20,000/ രൂപ.
- ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റ്, ന്യൂ ബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം., പ്രായ പരിധി- 01/11/2022 ല്‍ പ്രായം 40വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല, കരാര്‍ നിയമനം
മാസവേതനം 16,180/ രൂപ. - മെഡിക്കല്‍ ആഫീസര്‍, എം.ബി.ബി.എസ് + ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവര്‍ത്തി പരിചയം അഭികാമ്യം, പ്രായ പരിധി 01/11/2022 ല്‍ പ്രായം 65 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല. കരാര്‍ നിയമനം, മാസവേതനം 45000/ രൂപ.
- ആര്‍. ബി. എസ്. കെ നഴ്‌സ്, 1.എസ്.എസ്.എല്‍.സി / തത്തുല്യം, ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ആക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് / ആക്‌സിലറി മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (റിവൈസ്ഡ് കോഴ്‌സ്) / ജെ.പി.എച്ച്.എന്‍ കോഴ്‌സ് / കേരള നഴ്‌സസ് ആന്റ് ആക്‌സിലറി മിഡ് വൈഫറി കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. കേരള നഴ്‌സസ് ആന്റ് ആക്‌സിലറി മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായ പരിധി-01/11/2022 ല്‍ 40 വയസ് കവിയരുത്, കരാര്‍ നിയമനം മാസം 14,000/ രൂപ.
- എ. എഫ്. എച്ച്. സി (എ.എച്ച്) കൗണ്‍സിലര്‍, ബിരുദം – സൈക്കോളജി / സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് / ആന്ത്രോപോളജി /ഹ്യൂമന്‍ ഡവലപ്‌മെന്റ് / ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് അല്ലെങ്കില്‍ എം. എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.എം / എം.എസ്.സി ഇന്‍ സൈക്കോളജി. പ്രായ പരിധി-01/11/2022 ല്‍ 40 വയസ് കവിയരുത്, കരാര്‍ നിയമനം മാസം 14,000/ രൂപ.
ഉദ്ദ്യോഗാര്‍ത്ഥികള്‍, ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ നവംബര്‍ 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ് ലോഡ് ചെയ്യണം. അപേക്ഷ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.arogyakeralam.gov.in, ഫോണ്‍: 04862 232221.
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കും
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ ലാപ്‌സ് ആയിട്ടുളള അദ്ധ്യാപക തസ്തികയിലെക്ക് യോഗ്യരായ ഭിന്ന ശേഷി വിഭാഗക്കാരായ 50 വയസ്സ് പൂര്‍ത്തിയാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഉദ്യോഗദായകനില്‍ നിന്നും ലഭിക്കുന്ന എന്‍ഒസി ഹാജരാക്കുന്ന പക്ഷം, അവരുടെ രജിസ്‌ട്രേഷന്‍ 2022 ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പുതുക്കി നല്‍കും. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം.
വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും പി & ഇ എക്‌സ്‌ചേഞ്ചിലും പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി. മുഖേനയോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അനദ്ധ്യാപക തസ്തികയില്‍ സ്ഥിരം ജോലി ലഭിക്കുകയും, ഈ വിവരം രേഖാമൂലം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അറിയിച്ചിട്ടുളളവരും, സ്ഥിരം ജോലി ലഭിച്ചതിനുശേഷം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ ലാപ്‌സ് ആയിട്ടുളള അദ്ധ്യാപക തസ്തികയിലെക്ക് യോഗ്യരായ ഭിന്ന ശേഷി വിഭാഗക്കാര്‍ക്കാണിപ്പോള്‍ പുതുക്കി നല്‍കുന്നത്.