സപ്ലൈകോ ബൈസണ്‍വാലി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം 19 ന്

ബൈസണ്‍വാലിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സിവില്‍ സപ്ലൈ കോര്‍പ്പറേഷന്റെ മാവേലി സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ് ആയി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം 19 ന് രാവിലെ 9.30 കേരള ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ നിര്‍വഹിക്കും. അഡ്വ. എ. രാജ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ യഥേഷ്ടം നേരിട്ട് തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് സപ്ലൈകോ മാവേലി സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ് ആയി ഉയര്‍ത്തുന്നത്. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും, ശബരി ഉല്‍പ്പന്നങ്ങളും, പ്രമുഖ കമ്പനികളുടെ നോണ്‍ മാവേലി ബ്രാന്‍ഡഡ് ഇനങ്ങളും ന്യായ വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ലഭിക്കും.
ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എം മണി എം.എല്‍.എ ആദ്യ വില്‍പ്പന നടത്തും. ബൈസണ്‍വാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണന്‍കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി, സപ്ലൈകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് കുമാര്‍ ജോഷി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.