സംഗീതത്തിനൊപ്പം താളം പിടിക്കാൻ എലികൾക്കും കഴിയുമെന്ന് പഠനം
താളാത്മകത കേവലം മനുഷ്യ സഹജമായ കഴിവായി കണക്കാക്കാൻ കഴിയില്ലെന്നും എലികൾക്കും സമാനമായ കഴിവുണ്ടെന്നും ഒരു പുതിയ പഠനം തെളിയിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
എലികളിൽ നടത്തിയ ഒരു പഠനത്തിൽ, ക്വീൻ, ലേഡി ഗാഗ, മൊസാർട്ട്, മൈക്കൽ ജാക്സൺ എന്നിവരുടെ സംഗീതം ആസ്വദിക്കാനും അവയുടെ തലകൾ താളാത്മകമായി ചലിപ്പിക്കാനും കഴിഞ്ഞു എന്നാണ് പറയുന്നത്. സയൻസ് അഡ്വാൻസസ് ജേണലിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതുള്ളത്. ടോക്കിയോ സർവകലാശാലയിലെ ഗവേഷകരാണ് പത്ത് എലികളിൽ പഠനം നടത്തിയത്.
നിരീക്ഷണത്തിന് യോഗ്യമായ രീതിയിൽ എലികളെ ഒരു പ്രത്യേക സംവിധാനത്തിൽ സൂക്ഷിച്ചതിനു ശേഷം തുടർച്ചയായി സംഗീതം കേൾപ്പിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. സംഗീതം കേൾ ക്കുമ്പോൾ,
അവയുടെ തലകളുടെ ചലനം അളക്കാൻ വയർലെസ് ആക്‌സിലറോമീറ്ററുകൾ ഘടിപ്പിച്ചിരുന്നു. ലേഡി ഗാഗയുടെ ബോൺ ദിസ് വേ, ക്വീൻസ് അനദർ വൺ ബൈറ്റ്സ് ദ ഡസ്റ്റ്, മൊസാർട്ടിന്റെ സൊണാറ്റ, മൈക്കൽ ജാക്സന്റെ ബീറ്റ് ഇറ്റ്, മറൂൺ 5-ന്റെ ഷുഗർ എന്നിവയാണ് എലികളെ കേൾപ്പിച്ച സംഗീതങ്ങൾ.