പ്രധാന വാര്‍ത്തകള്‍
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം ബിജെപിയെ വെട്ടിലാക്കും

തിരുവനന്തപുരം :ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം ബിജെപിയെ വെട്ടിലാക്കും. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ എല്ലാ അധികാരങ്ങളും സംസ്ഥാന സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. അതിനു നേതൃത്വം നല്‍കിയത് മോദിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചാന്‍സലര്‍ വിഷയത്തില്‍ ഉയര്‍ത്തിപ്പിടിച്ച സമാനമായ നിലപാടാണ് കേരള സര്‍ക്കാരും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. 2013 മാര്‍ച്ചില്‍, നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ എല്ലാ അധികാരങ്ങളും എടുത്തുകളയുന്ന ഗുജറാത്ത് സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു.