പ്രധാന വാര്‍ത്തകള്‍
നവംബർ 19ന് ബാങ്ക് പണിമുടക്ക്; സേവനങ്ങൾ തടസ്സപ്പെട്ടേക്കും
ദില്ലി: നവംബര്‍ 19 ന് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങളാണ് പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. രാജ്യവ്യാപകമായി ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
നവംബര്‍ 19ന് ആഹ്വാനം ചെയ്തിരിയ്ക്കുന്ന പണിമുടക്ക് ഇന്ത്യയിലുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമെന്നാണ് സൂചന. ബാങ്ക് യൂണിയനുകളില്‍ സജീവമായതിന്‍റെ പേരില്‍ ജീവനക്കാരെ തിരഞ്ഞുപിടിച്ച് ഇരകളാക്കുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത് എന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.