അന്ന്യം നിന്നു പോകുന്ന നെൽകൃഷിയെ തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യവുമായി രണ്ട് സഹോദരങ്ങൾ .കട്ടപ്പന അമ്പലക്കവല കൊല്ലക്കാട്ട് മോഹനനും സഹോദരൻ അനിൽ കുമാറുമാണ് നെൽകൃഷി നെഞ്ചോട് ചേർത്ത് കൃഷി ഇറക്കുന്നത്

കാൽ നൂറ്റാണ്ട് മുമ്പ് വരെ കട്ടപ്പനയുടെ വിവിധ മേഖലകളിൽ നേക്കത്താ ദൂരത്ത് നെൽപ്പാടങ്ങൾ ഉണ്ടായിരുന്നു.
പച്ചവിരിച്ചു നിൽക്കുന്ന പാടങ്ങൾ കണ്ണിനും മനസിനും കുളിർമ്മ നൽകിയിരുന്ന കാഴ്ച്ചകളായിരുന്നു.
എന്നാൽ കാലക്രേ മേണ പലരും പാടങ്ങൾ നികത്തി മറ്റ് കരകൃഷിയിലേക്കു തിരിയുകയും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതോടെ നെൽകൃഷി പുതു തലമുറക്ക് അന്യംനിന്നു പോയി.
എന്നാൽ വർദ്ധിച്ചു വരുന്ന അരി വിലയും പുതു തലമുറക്ക് നെൽകൃഷിയെ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ സഹോദരങ്ങളെ നെൽകൃഷിയിലെക്ക് തിരിയാൻ പ്രരിപ്പിച്ചത്.
വീടിനോട് ചേർന്ന് കാട് പിടിച്ചു കിടന്ന 50 സെന്റ് കണ്ടം 40000 രൂപാ മുടക്കിയാണ് കൃഷിക്കനുയോജ്യമാക്കി എടുത്തത്.
അത്യുൽപ്പാദന ശേഷിയുള്ള ത്രിവേണി ഇനത്തിൽ പെട്ട വിത്താണ് വിതച്ചത് .
5 മാസം കൊണ്ട് വിളവ് ലഭിക്കും എന്നതാണ് ത്രിവേണിയുടെ പ്രത്യക താ
വിത്ത് വിതക്കലിന്റ് ഉദ്ഘാടനം കൃഷി ഓഫീസർ അഞ്ജലി KM നിർവ്വഹിച്ചു.
നഗരസഭ കൗൺസിലർമാരായ മായ ബിജു, തങ്കച്ചൻ പുരയിടം, സോണിയ ജെയ്ബി , കൃഷി അസിസ്റ്റന്റ് സോണി ജോസഫ് എന്നിവർ പൂർണ്ണ പിൻതുണയുമായി വിത്ത് വിതക്കലിൽ പങ്കാളികളായി.
5 മാസത്തിന് ശേഷം വിളവുത്സവം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തുവാനാണ് ഈ സഹോദരങ്ങളുടെ തീരുമാനം.