പ്രധാന വാര്‍ത്തകള്‍
ഗവർണറുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ; അനൗപചാരിക സന്ദർശനമെന്ന് വിശദീകരണം
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തി. വൈകിട്ട് ആറുമണിക്കായിരുന്നു കൂടിക്കാഴ്ച.
സ്പീക്കറായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഷംസീർ രാജ്ഭവനിൽ ഗവർണറെ കാണുന്നത്. ഇത് അനൗപചാരിക സന്ദർശനം മാത്രമാണെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ബില്ലുകളിൽ ഒപ്പിടുന്നതിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും അവർ പറഞ്ഞു.