നാട്ടുവാര്‍ത്തകള്‍പീരിമേട്
ദുഃഖ വെള്ളി സ്മരണകളുമായി സിറിയക് തോമസ്
ഏലപ്പാറ: യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്മ പുതുക്കി പീരുമേട് നിയോജക മണ്ഡലം യു.ഡി.ഫ് സ്ഥാനാര്‍ഥി സിറിയക് തോമസ് ഏലപ്പാറ കോഴിക്കാനം കുരിശുമല കയറി. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ സ്ഥാനാര്‍ഥി കോഴിക്കാനം പള്ളിയിലെത്തി വിശ്വാസികളെ കണ്ട ശേഷം അവരോടൊപ്പം മല കയറുകയായിരുന്നു. തുടര്‍ന്ന് തിരിച്ചെത്തി നേര്‍ച്ച പായസം കഴിച്ചു. ഉച്ചകഴിഞ്ഞ് കൊക്കയാര്‍ പഞ്ചായത്തിലെ ഉറുമ്പിക്കര, രത്നഗിരി മേഖലയിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. നിരവധി കുടുംബങ്ങള്‍ കഴിയുന്ന ഉറുമ്പിക്കര മേഖലയെ കഴിഞ്ഞ 15വര്‍ഷമായി വര്‍ഷമായി പീരുമേടിനെ പ്രതിനിധീകരിച്ച ജനപ്രതിനിധി അവഗണിക്കുകയായിരുന്നുവെന്നും റോഡ്, കുടിവെള്ളം, വാഹന ഗതാഗതം എന്നിവയാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്നമെന്നും ജനപ്രതിനിധി ആയാല്‍ ആദ്യ മുന്‍ഗണന ഇകാര്യത്തിന് നല്‍കുമെന്നും സിറിയക് തോമസ് പറഞ്ഞു.