പീരിമേട്
വ്യാപാരികളെ നേരില്‍കണ്ട് ശ്രീനഗരി രാജന്
വണ്ടിപ്പെരിയാര്‍: ദുഃഖവെള്ളിയുടെ പശ്ചാത്തലത്തില്‍ വാഹന പ്രചരണം ഒഴിവാക്കിയ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇന്നലെ വണ്ടിപ്പെരിയാര്‍ ടൗണില്‍ വ്യാപാരികളെ നേരില്‍ കണ്ട് വോട്ട് ചോദിച്ചു. ശബരിമല ഇടത്താവളം എന്ന നിലയില്‍ വളര്‍ന്നുവരേണ്ടിയിരുന്ന ടൗണിനെ മുന്‍കാല ജനപ്രതിനിധികള്‍ പിന്നോട്ടടിച്ചെന്ന് സ്ഥാനാര്‍ത്ഥി കുറ്റപ്പെടുത്തി. തന്നെ വിജയിപ്പിച്ചാല്‍ കുമളി, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ അയ്യപ്പ ഭക്തര്‍ക്കായി ഹൈടെക് ഇടത്താവളം നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഏലപ്പാറയിലും വ്യാപാരികളെ കണ്ടു.