പ്രധാന വാര്‍ത്തകള്‍
വർക് ഷോപ്പ് ഉടമ കാൽ തെന്നി കിണറ്റിൽ വീണ് മരിച്ചു

കോതനല്ലൂർ പാറപ്പുറം പടിക്കരിക്കൽ വീട്ടിൽ ഷാജി (55) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിൽ എത്തിയ ഷാജി കുളിക്കുന്നതിനായി പോയപ്പോൾ കാൽ തെറ്റി മുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു.
നമ്പ്യാകുളത്ത് വർക് ഷോപ്പ് നടത്തിവന്നിരുന്ന ഷാജി 1992 കാലഘട്ടങ്ങളിൽ കട്ടപ്പന ഇടുക്കി കവലയിലും വർക് ഷോപ്പ് നടത്തിയിരുന്നു.