ഉപതെരെഞ്ഞടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായിതെരെഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ നവംബര്‍ 9 ന് പ്രദേശിക അവധി

ഇടുക്കി ജില്ലയില്‍ നവംബര്‍ 9 ന് ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന ഇളംദേശം ബ്ലോക്കിലെ വണ്ണപ്പുറം ഡിവിഷന്‍ (01) ശാന്തന്‍പാറ പഞ്ചായത്തിലെ വാര്‍ഡ് 10 (തൊട്ടിക്കാനം), കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 (പൊന്നെടുത്താല്‍), കരുണാപുരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 (കുഴിക്കണ്ടം) എന്നിവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ ജീവനക്കാര്‍ക്ക് ഈ വാര്‍ഡുകളിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുന്നതിന് എല്ലാ ജില്ലാതല ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
കൂടാതെ നവംബര്‍ 9 ന് തെരെഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് ബൂത്തുകളായി പ്രവൃത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വേട്ടെടുപ്പിന്റെ തലേദിവസവും അവധിയായിരിക്കും. പ്രസ്തുത വാര്‍ഡുകളില്‍ നവംബര്‍ 7 വൈകിട്ട് 6 മണി മുതല്‍ വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 10 വരെ മദ്യഷാപ്പുകളും ബീവറേജസ് മദ്യ വില്‍പ്പന ശാലകളും അടച്ചിട്ട് ഡ്രൈ ഡേ ആചരിക്കാനും കളക്ടര്‍ ഉത്തരവിട്ടു.