കയര്‍ ഭൂവസ്ത്ര വിതാനം ഉദ്ഘാടനം ചെയ്തു

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ‘കയര്‍ ഭൂവസ്ത്രം വിതാനം’ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് നിര്‍വഹിച്ചു. സെലിന്‍ വട്ടക്കുന്നേലിന്റെ പുരയിടത്തില്‍ അധിക ജലനിര്‍ഗമന ചാല്‍ നിര്‍മ്മിച്ച് അതില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍വര്‍ഷങ്ങളിലും പഞ്ചായത്തില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുനി സാബു, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി മാര്‍ട്ടിന്‍, വാര്‍ഡ് അംഗങ്ങളായ സുജാത ശിവന്‍, ബിന്ദു ശ്രീകാന്ത്, സൂസി റോയ്, അസീസ് ഇല്ലിക്കല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സറീന പി.എ. എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ക്ലര്‍ക്ക് യൂസുഫ്, അസിസ്റ്റന്റ് എഞ്ചിനിയര്‍ ഫര്‍സ സലിം, ഓവര്‍സിയര്‍ അനു മൈലാടൂര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം: ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ കയര്‍ ഭൂവസ്ത്ര വിരിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിര്‍വഹിക്കുന്നു.
ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ അഭിമുഖം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഗ്രേഡ് ബി അഭിമുഖം (കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്ന് മുന്‍ഗണന പ്രകാരം തിരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് – 2022 മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷകള്‍) നവംബര്‍ 7,8,9,10,11 തീയതികളില്‍ നാട്ടകം ഗവ. പോളിടെക്‌നിക്കില്‍ നടത്തും. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് – 0471 2339233, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, കോട്ടയം- 0481 2931008, 2568878, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, ഇടുക്കി- 04862 253465 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.