San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

രണ്ട് വർഷത്തെ പ്രണയം; മിസ് അര്‍ജന്റീനയും  മിസ് പ്യുവര്‍ട്ടോറിക്കയും വിവാഹിതരായി



രണ്ട് വർഷത്തെ ഡേറ്റിങ്ങിന് ശേഷം മിസ് അർജന്റീനയും മിസ് പ്യുവർട്ടോറിക്കയും വിവാഹിതരായതായി പ്രഖ്യാപിച്ചു. അർജന്റീനൻ സുന്ദരി മരിയാന വരേലയും പ്യുവർട്ടോറിക്ക സുന്ദരി ഫാബിയോള വാലന്റിനുമാണ് വിവാഹിതരായത്.

2020 ലെ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ മത്സരത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണയമായി വളർന്നു. 2019 ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ ഫാബിയോള അർജന്റീനയെ പ്രതിനിധീകരിച്ചു. 2020 ലെ മിസ് ഗ്രാൻഡ് ഇന്റർനാഷണലിന്റെ ടോപ്പ് 10ലും ഫാബിയോളയെത്തി. മരിയാന, 2019-ൽ മിസ് അർജന്റീന കിരീടം ചൂടിയതിന് ശേഷം ഫൈനലിലേക്ക് കടന്നു.

സൗന്ദര്യമത്സരം കഴിഞ്ഞതിന് ശേഷമാണ് ഇവർ സുഹൃത്തുക്കളായത്. തങ്ങൾ ഡേറ്റിംഗിലാണെന്ന് പറഞ്ഞിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ‌ പോസ്റ്റ് ചെയ്തിരുന്നു.  ഒക്‌ടോബർ 30ന്, രണ്ട് വർഷത്തെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന വീഡിയോയും ഒക്ടോബർ 28 ന് അവർ വിവാഹിതരായെന്ന അടിക്കുറിപ്പും പങ്കിട്ടു. രണ്ട് മോഡലുകളും ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ വീഡിയോയും പുറത്തുവിട്ടു. 20 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇരുവർക്കും ആശംസകൾ നേർന്ന് ഫോളോവേഴ്സ് രംഗത്തെത്തി.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button