പ്രധാന വാര്‍ത്തകള്‍
ഭാര്യയെ വീഡിയോ കോൾ ചെയ്ത് യുവാവ് ജീവനൊടുക്കി; കട്ടപ്പന സ്വദേശി കുന്നേൽ ജയ്സൺ ആണ് മരിച്ചത്.

ഭാര്യയെ വീഡിയോ കോൾ ചെയ്ത് യുവാവ് ജീവനൊടുക്കി.തൊടുപുഴ ഡയറ്റ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കട്ടപ്പന സ്വദേശി കുന്നേൽ ജയ്സൺ (25) ആണ് മരിച്ചത്. കഴുത്തിൽ കുരുക്കിട്ട ശേഷമാണ് ഭാര്യയെ വിളിച്ച് തൂങ്ങിമരിക്കാൻ പോവുകയാണെന്ന് പറഞ്ഞത്. തിരുവനന്തപുരത്ത് സ്വന്തം വീട്ടിലായിരുന്ന ഭാര്യ ഇദ്ദേഹത്തിന്റെ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ ഉടൻ തന്നെ വിവരമറിയിച്ചു. സംഭവം അറിഞ്ഞ സുഹൃത്തുക്കളും ജയ്സനെ നിരവധി തവണ വിളിച്ചെങ്കിലും ഇയാൾ ഫോൺ എടുത്തിരുന്നില്ല.തുടർന്ന് ഹൈദരാബാദിലുള്ള ഒരു സുഹൃത്ത് തൊടുപുഴ എസ് ഐ ബൈജു പി.ബാബുവിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്വാർട്ടേഴ്സിലെത്തിയ പോലീസ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയ്സന്റെ അമ്മ ഡയറ്റിലെ ജീവനക്കാരിയാണ്.