ഉപ്പുതറയിൽ ജനമൈത്രി പേരില്‍ മാത്രം; ഉപ്പുതറ പോലീസ് സ്‌റ്റേഷനില്‍ ഗ്രേഡ് എസ്.ഐയുടെ ഗുണ്ടായിസം


വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനെത്തിയവര്‍ക്ക് നേരെ അസഭ്യ വര്‍ഷവുമായി ഗ്രേഡ് എസ്.ഐ. ഉപ്പുതറ പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയില്‍ ആലടി ഗേറ്റിനു സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെ മൂന്നു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഉണ്ടായിരുന്നു.
വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായി വാഹനത്തിലുണ്ടായിരുന്ന വൈദികര്‍ അടങ്ങുന്ന സംഘം ഉപ്പുതറ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. നഷ്ട പരിഹാരം സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെ ഗ്രേഡ് എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വൈദികര്‍ അടക്കമുള്ളവര്‍ക്ക് നേരെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയുമായിരുന്നു.
കൈവിരല്‍ ചൂണ്ടി തല്ലാന്‍ ഓങ്ങുന്നതുപോലെയായിരുന്നു ഉദ്യോഗസ്ഥന്റെ സംസാരം. വൈദികരോട് മോശമായി സംസാരിക്കരുതെന്ന് പറഞ്ഞ ഒപ്പമുണ്ടായിരുന്നവര്‍ക്ക് നേരെ വിരല്‍ ചൂണ്ടി ഉദ്യോഗസ്ഥന്‍ ചീറിയടുത്തു. ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു സംസാരം. വിഷയത്തില്‍ ഇടപെട്ട മാധ്യമ പ്രവര്‍ത്തകനു നേരെയും ഇയാള്‍ ആക്രോശവുമായെത്തി. പിന്നീട് സ്റ്റേഷനിലെ തന്നെ മറ്റ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ സ്ഥലത്തു നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു.
സ്വഭാവ ദൂഷ്യത്തിനു മുമ്പും മേലുദ്യോഗസ്ഥരുടെ ശാസനത്തിനു വിധേയനായ വ്യക്തിയാണ് ഇയാള്‍. ഇക്കാരണം കൊണ്ട് തന്നെ പ്രമോഷന്‍ ഉള്‍പ്പെടെ തടയപ്പെട്ടിട്ടുമുണ്ടെന്നാണ് പോലീസ് സേനയില്‍ നിന്നും ലഭിക്കുന്ന വിവരം. കോവിഡ് വ്യാപനം ഉണ്ടായ സമയത്ത് കോവിഡ് വാളണ്ടിയര്‍മാര്‍ക്ക് നേരെ മോശമായി പെരുമാറിയ സംഭവത്തില്‍ ഇയാള്‍ വിവാദത്തിലായിരുന്നു. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് അടക്കം രംഗത്തെത്തിയിരുന്നതാണ്. പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് പരാതിയുമായി എത്തുന്നവര്‍ക്ക് നേരെയും വാഹന പരിശോധനക്കിടെയിലും ഇയാള്‍ സമാനമായി മോശം പെരുമാറ്റം നടത്തുന്നതായും ആരോപണമുണ്ട്.