വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
വണ്ടിപ്പെരിയാർ:വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി നെല്ലിമല എസ്റ്റേറ്റിൽ താമസിക്കുന്ന പരമൻ ശ്രീകല ദമ്പതികളുടെ മകൻ ശ്രീജിത്തിനെ 21 മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് നെല്ലിമല എസ്റ്റേറ്റിനോട് ചേർന്നുകിടക്കുന്ന എകെജി കോളനിയിലെ വീടിന്റെ പരിസരത്ത്.
തുങ്ങി മരിച്ച നിലയിൽ ശ്രീജിത്തിനെ കണ്ടത്..
നെല്ലിമല എസ്റ്റേറ്റ് തൊഴിലാളികളായ പരമൻ ശ്രീകല ദമ്പതികളുടെ മകൻ ആണ് മരണപെട്ട ശ്രീജിത്ത് 21..
ഹോട്ടൽ മാനേജ്മെന്റ് ജീവനക്കാരനായ ശ്രീജിത്ത് കൊറോണയെ തുടർന്ന് ഹോട്ടൽ ജോലി ഉപേക്ഷിക്കുകയും വെൽഡിങ് ജോലികളാണ് ചെയ്തുവന്നിരുന്നത്.
കഴിഞ്ഞദിവസം
വല്യമ്മ പൊന്നമ്മയുടെ എകെജി കോളനിയിലുള്ള വീട്ടിലെത്തുകയും പിന്നീട് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് തുങ്ങി മരിച്ചതെന്ന് പറയുന്നു..
തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും വണ്ടിപെരിയാർ പോലീസ് സ്ഥലത്തെത്തുകയും ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പീരുമേട് താലൂക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോവുകയും ചെയ്തു. വെള്ളിയാഴ്ച കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം
ബന്ധുക്കൾക്ക് വിട്ടു നൽകും………