പ്രധാന വാര്‍ത്തകള്‍
ശബരിമലയില്‍ ഡ്യൂട്ടിക്കായെത്തുന്ന പോലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ച് ആഭ്യന്തരവകുപ്പ്
പത്തനംതിട്ട: ശബരിമലയില്‍ ഡ്യൂട്ടിക്കായെത്തുന്ന പോലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ച് ആഭ്യന്തരവകുപ്പ്.
പോലീസുകാരുടെ പ്രതിദിന അലവന്‍സില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് പുതിയ ഉത്തരവില പറയുന്നത്. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ശബരിമലയിലെ പ്രതികൂല സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്കാണ് മെസ് അനുവദിച്ചിരുന്നത്. സൗജന്യ മെസ് സൗകര്യം പിന്‍വലിക്കുന്നതിനെതിരെ പോലീസ് സേനയ്ക്ക് ഉള്ളില്‍ നിന്ന് തന്നെ അതൃപ്തിയുണ്ടെന്നാണ് വിവരം. ശബരിമലയില്‍ ഭക്ഷണം കഴിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ചേര്‍ന്ന് മെസ് കമ്മിറ്റിയുണ്ടാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പോലീസുകാര്‍ക്ക് ദിവസം നല്‍കുന്ന അലവന്‍സില്‍ നിന്ന് നൂറ് രൂപ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു.