നാട്ടുവാര്‍ത്തകള്‍
ജില്ലയിൽ പോലീസിന്റെ കർശന വാഹന പരിശോധന.
#കണക്കിൽപ്പെടാത്ത പണം ഒപ്പം ലഹരിവസ്തുക്കളും അന്യസംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് കടത്തുന്നുണ്ടോ എന്നാണ് കൂടുതലായി പരിശോധിക്കുന്നത്……..
ഏപ്രിൽ ആറാം തീയതി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി ജില്ല പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പോലീസ് ഒരുക്കുന്ന സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് കർശനമായുള്ള വാഹനപരിശോധന വണ്ടിപ്പെരിയാർ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്..
ഇനിയുള്ള ദിവസങ്ങളിൽ അന്യസംസ്ഥാനങ്ങളിൽനിന്നും കണക്കിൽപെടാത്ത പണവും മറ്റ് ലഹരി ഉൽപ്പന്നങ്ങളും കേരളത്തിലേക്ക് കടത്താൻ സാധ്യതയുള്ളതായി ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശോധന കർശനമാക്കിയത് കാറിലും ബൈക്കിലും വരുന്ന ആളുകളെ പ്രത്യേകമായി നിരീക്ഷിക്കുകയും വാഹനങ്ങൾ പരിശോധിക്കുകയും ആണ് ചെയ്യുന്നത് എന്ന് വണ്ടിപ്പെരിയാർ സബ്ഇൻസ്പെക്ടർ ജമാലുദ്ദീൻ ഡി പറഞ്ഞു…