നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ 44 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി.
കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ 44 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി.
മലപ്പുറം സ്വദേശി മുനീര്‍ ആണ് അറസ്റ്റിലായത്. 185 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ദേഹപരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം നാല് ക്യാപ്‌സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്നലെ സ്വര്‍ണ്ണം ദ്രാവകരൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത് കസ്റ്റംസ് പിടികൂടിയിരുന്നു. ബാഗ് പരിശോധനയില്‍ നനവുള്ള തോര്‍ത്ത് കണ്ടപ്പോള്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്.
ഒറ്റനോട്ടത്തില്‍ സ്വര്‍ണ്ണ നിറമുള്ള തോര്‍ത്താണെന്ന് തോന്നിപ്പിച്ച് പുതിയ തന്ത്രം പ്രയോഗിച്ചതാണെങ്കിലും ടവ്വലിലുണ്ടായിരുന്ന നനവാണ് കസ്റ്റംസിന് സംശയം ജനിപ്പിച്ചത്.