തേവാരം, തേവാരം മെട്ട് റോഡ് തുറന്നു നൽകാൻ ഇടുക്കി ജില്ലാ കളക്ടർ ,തമിഴ്നാടു സർക്കാരുമായി ശക്തമായ ഇടപടൽ നടത്തണമെന്ന്മർച്ചൻ്റ്സ് അസോസിയേഷൻ


മുണ്ടിയെരുമയിൽ നടന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമതി വാർഷിക പൊതുയോഗം
പ്രമേയത്തിലൂടെയാണ് ആവശ്യം ഇടുക്കി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത് . രണ്ടര കിലോമീറ്റർ ദൂരം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയാൽ തമിഴ്നാട്ടിൽ നിന്നും വരുന്ന യാത്രക്കാർക്കും, അയ്യപ്പഭക്തൻ മാർക്കും ,ഇരു സംസ്ഥാനങ്ങളിലെയും വിനോദ സഞ്ചാരികൾ, ആശുപത്രി സംബന്ധമായി തേനി, മധുര മെഡിക്കൽ കോളേജുകളിൽ എത്തിച്ചേരുന്നവർക്കും തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാഭ്യാസവും ജോലിയും ചെയ്യുന്നവരുമായ ആളുകൾക്കും ഏറ്റവും ഉപകാരപ്പെടുന്ന റോഡായി ഇത് മാറും .
തേവാരം മെട്ട്, മുണ്ടിയെരുമ, പാമ്പാടുംപാറ, അപ്പാപ്പൻ പടി,പൂവേഴ്സ് മൗണ്ട്, കട്ടപ്പന വഴി ഏറ്റവും എളുപ്പമാർഗ്ഗത്തിൽ ശബരിമലക്കും, കോട്ടയത്തിനും എത്തിച്ചേരാൻ സാധിക്കുന്ന തേവാരം, തേവാരം മെട്ട്, അപ്പാപ്പൻ പടി,പൂവേഴ്സ് മൗണ്ട് കട്ടപ്പന റോഡ് ,നിർമ്മിക്കുന്നത് ജില്ലയിലെ പ്രധാന പട്ടണമായ കട്ടപ്പനയുടെയും നെടുംങ്കണ്ടത്തിൻ്റെയും സമഗ്ര വികസന കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമതി മുണ്ടിയെരുമ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മുണ്ടിയെരുമ NSS ആഡിറ്റോറിയത്തിൽ വെച്ചു യൂണിറ്റ് പ്രസിഡൻ്റ് #ബിജു #കളരിക്കലിൻ്റെ അദ്യക്ഷധയിൽ നടന്ന വാർഷിക പൊതു യോഗം ജില്ലാ പ്രസിഡൻ്റ് ശ്രീ #സണ്ണി #പൈമ്പള്ളിൽ ഉൽഘാടനം നിർവഹിച്ചു. യോഗത്തിൽ സംഘടനയുടെ ആദ്യകാല ജനറൽ സെക്രട്ടറിമാരെ ആദരിച്ചു.SSLC,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങിയ കുട്ടികൾക്ക് മെമൻ്റോ നൽകി തുടർന്ന് യോഗത്തിന് ആശംസകൾ അർപ്പിച്ച് നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്രീ ജോൺസൻ ഖജനപ്പാറ, നിയോജക മണ്ടലം ജനറൽ സെക്രട്ടറി ശ്രീ സജീവ് Rനായർ, യൂണിറ്റ് ജനറൽ സെക്രട്ടറി ബിജോ മങ്ങാട്ട്, ട്രഷറർ ശ്യാം സുന്ദർ പ്രസാദ് യൂണിറ്റ് വൈസ് :പ്രസിഡൻ്റ്, സുമേഷ് NB, SRസോമൻ, സുനിൽകുമാർ പി വി തുടങ്ങിയവർ സംസാരിച്ചു.