Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

നിമിഷയ്ക്ക് കൃഷി ബെസ്റ്റ് ഓപ്ഷൻ; മധുര ഗാഥയായി കാന്താരി



തൊടുപുഴ: വിളകള്‍ക്ക് വിലയില്ല, അതല്ലെങ്കില്‍ ചെയ്യുന്ന കൃഷിയൊക്കെ കീടങ്ങളും കാട്ടുമൃഗങ്ങളും നശിപ്പിക്കുന്നു തുടങ്ങിയ കയ്പേറിയ അനുഭവങ്ങളാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് കൂടുതലും.

എ​ന്നാ​ല്‍, പ​രീ​ക്ഷ​ണാ​ര്‍​ഥം ത​ന്‍റെ പ​റ​മ്ബി​ല്‍ ന​ട്ട കാ​ന്താ​രി കൃ​ഷി​യു​ടെ ‘മ​ധു​ര’ ക​ഥ​യാ​ണ്​ നി​മി​ഷ എ​ന്ന യു​വ​ക​ര്‍​ഷ​ക​ക്ക്​ പ​റ​യാ​നു​ള്ള​ത്. ​

ഇ​ടു​ക്കി ത​ങ്ക​മ​ണി നെ​ല്ലി​പ്പാ​റ മ​ഞ്ഞ​പ്പ​ള്ളി​ല്‍ നി​മി​ഷ ബി.​കോം പ​ഠ​ന​ശേ​ഷം അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി​ക്ക്​ ക​യ​റി​യെ​ങ്കി​ലും ഇ​ത്ര​യൊ​ക്കെ ടെ​ന്‍​ഷ​ന്‍ വേ​ണോ എ​ന്ന ചി​ന്ത​യി​ല്‍ അ​വി​ടെ നി​ന്ന്​ ബൈ ​പ​റ​ഞ്ഞു. ​പാ​ര​മ്ബ​ര്യ​മാ​യി ക​ര്‍​ഷ​ക കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ​തി​നാ​ല്‍ പ​റ​മ്ബി​ല്‍ കൃ​ഷി തു​ട​ങ്ങു​ക എ​ന്ന ബെ​സ്റ്റ്​ ഓ​പ്​​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ന​മി​ഷ​ക്ക്​ അ​ധി​ക സ​മ​യ​വും വേ​ണ്ടി വ​ന്നി​ല്ല.

ഒ​ട്ടേ​റെ കൃ​ഷി​ക​ളെ​ക്കു​റി​ച്ച്‌​ ആ​ലോ​ചി​ച്ച ശേ​ഷ​മാ​ണ്​ കാ​ന്താ​രി കൃ​ഷി​യെ​ക്കു​റി​ച്ച്‌​ കേ​ള്‍​ക്കു​ന്ന​ത്​. അ​തേ​ക്കു​റി​ച്ച്‌​ പ​ഠി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ കേ​ട്ട​തും അ​റി​ഞ്ഞ​തു​മൊ​ന്നു​മ​ല്ല കാ​ന്താ​രി​യെ​ന്ന കു​ഞ്ഞ​ന്‍ എ​ന്ന്​ ബോ​ധ്യ​മാ​യി.


ഭ​ര്‍​ത്താ​വ്​ ലി​ജോ​യോ​ട്​ വി​വ​രം പ​റ​ഞ്ഞ​തോ​ടെ ക​ട്ട​സ​പ്പോ​ര്‍​ട്ടും നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി അ​​​ദ്ദേ​ഹ​വും ഒ​പ്പം കൂ​ടി. വീ​ടി​നോ​ട്​ ​ചേ​ര്‍​ന്നു​ള്ള 60 സെ​ന്‍റി​ല്‍ 1200 തൈ​ക​ള്‍ ന​ട്ടാ​യി​രു​ന്നു തു​ട​ക്കം. ന​ട്ടാ​ല്‍ ​മാ​ത്രം പോ​ര​ല്ലോ. വ​ളം ചെ​യ്തു, ന​ന​ച്ചു, ക​ള പ​റി​ച്ചു. മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ട​തോ​ടെ കൃ​ഷി​യു​ടെ വി​ജ​യ​ഗാ​ഥ​യാ​ണ്​ നി​മി​ഷ​യു​ടെ കാ​ന്താ​രി തോ​ട്ട​ത്തി​ല്‍​നി​ന്ന്​ ഉ​യ​രു​ന്ന​ത്. 1000 ചെ​ടി​യി​ല്‍​നി​ന്ന്​ 200​ കി​ലോ​വ​രെ ഒ​രു മാ​സം മു​ള​ക്​ ല​ഭി​ക്കും. കി​ലോ​ക്ക്​​ 280 രൂ​പ ഹോ​ള്‍​സെ​യി​ല്‍ വി​ല ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്.

വെ​ള്ള​ത്തി​ന്​ ബു​ദ്ധി​മു​ട്ടു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ആ​ഴ്​​ച​യി​ല്‍ മൂ​ന്ന്​ ദി​വ​സം കൂ​ടു​മ്ബോ​ള്‍ ചെ​ടി​ക​ള്‍ ന​ന​ച്ചു​കൊ​ടു​ക്കും. വെ​ള്ള ഈ​ച്ച പോ​ലു​ള്ള​വ​യു​ടെ ശ​ല്യം, ഇ​ല മു​ര​ടി​പ്പ്, ചു​രു​ള​ല്‍ എ​ന്നി​വ​​യൊ​​ക്കെ വ​രാ​തെ സൂ​ക്ഷി​ച്ചാ​ണ്​ പ​രി​ച​ര​ണം. ചു​വ​ട്​ ന​ന​യു​ന്ന​തി​നെ​ക്കാ​ള്‍ ഇ​ല ന​ന​യ​ണം എ​ന്ന​താ​ണ്​ ചെ​ടി ന​ന​ക്ക​ലി​ന്‍റെ ശാ​സ്ത്ര​മെ​ന്ന്​ നി​മി​ഷ പ​റ​യു​ന്നു. ദി​വ​സേ​ന ന​ന​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്.

വീ​ട്ടി​ല്‍ ആ​ടു​ള്ള​തി​നാ​ല്‍ അ​തി​ന്‍റെ കാ​ഷ്​​ഠം വ​ള​മാ​യി ഉ​​പ​യോ​ഗി​ക്കും. എ​ല്ലു​പൊ​ടി​യും ഇ​ട്ട്​ കൊ​ടു​ക്കും. ക​ള​ക​ള്‍ ഇ​ട​ക്ക്​ പ​റി​ച്ചു​മാ​റ്റും. പ​രി​പാ​ലി​ച്ചാ​ല്‍ ഏ​ത്​ കൃ​ഷി​യും ആ​ദാ​യ​ക​രാ​കും എ​ന്നാ​ണ്​​ അ​നു​ഭ​വ​പാ​ഠം. 200 എ​ണ്ണം വി​ത്തി​നാ​യി മാ​റ്റി ന​ട്ടി​ട്ടു​ണ്ട്. ഓ​ര്‍​ഡ​റു​ക​ള്‍ കൂ​ടു​ത​ലും കൊ​റി​യ​ര്‍ വ​ഴി​യാ​ണ്. മൂ​ന്നാ​ഴ്ച കൂ​ടു​മ്ബോ​ഴാ​ണ്​ പ്ര​ധാ​ന വി​ള​വെ​ടു​പ്പ്. ആ​ഴ്ച​യി​ലൊ​രി​ക്ക​ലും വി​ള​വെ​ടു​ക്കു​ന്നു​ണ്ട്.​ആ​വ​ശ്യ​ക്കാ​ര്‍ തേ​ടി​വ​രു​ന്നു​ണ്ട്. ശാ​സ്ത്രീ​യ​മാ​യി കൂ​ടു​ത​ല്‍ സ്ഥ​ല​ത്തേ​ക്ക്​ കൃ​ഷി വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​​ നി​മി​ഷ.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!