San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മഴക്കെടുതി: വ്യാപാരികൾക്ക് സഹായ പദ്ധതി; കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർ‌ധിപ്പിച്ച് മന്ത്രിസഭാ



മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായ പദ്ധതി തീരുമാനിച്ച് മന്ത്രിസഭാ യോഗം. കടകളിൽ വെള്ളം കയറിയവർക്കും നഷ്ടപരിഹാരം നൽകും. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയും വർദ്ധിപ്പിച്ചു. നിലവിൽ വീടുകളിൽ വെള്ളം കയറിയതിന് ആയിരുന്നു സഹായം നൽകിയിരുന്നത്. വിശദാംശങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ അറിയിച്ചു. കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രതയോടെ തന്നെ മുന്നോട്ടു പോകണമെന്നു റവന്യൂ മന്ത്രി എ പി അനിൽകുമാർ. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

കനത്ത വെള്ളക്കെട്ടിൽ വലഞ്ഞ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ. നിരണം, എടത്വ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ക്യാംപുകളിൽ ഉൾപ്പെടെ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി. ആറന്മുളയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറി നിൽക്കുന്നതും ആശ്വാസമാണ്. എന്നാൽ ഉൾപ്രദേശങ്ങൾ വെള്ളത്തിൽ തന്നെയാണ്. റാന്നിയിൽ വെള്ളം കയറിയ വീടുകളിലും കടകളിലും ഇന്ന് ശുചീകരണം ആരംഭിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!