San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു



ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) 2026-ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെ സൃഷ്ടിപരമായ സംഭാവനകളെ ആദരിക്കുകയും പ്രവാസ മലയാള സാഹിത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രെഷറർ ജോയ് ചാക്കപ്പൻ, സാഹിത്യസമ്മേളന ചെയർമാൻ കോരസൺ വർഗീസ്, കെ.കെ ജോൺസൺ (കോ-ചെയർമാൻ), സന്തോഷ് പാലാ എന്നിവർ സംയുക്തമായി അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഇത്തവണ ഓരോ കാറ്റഗറിയിലും അമേരിക്കൻ മലയാളി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങൾ ലഭിച്ചു.

ഫൊക്കാന സാഹിത്യ അവാർഡുകൾ – 2026

നോവൽ
ക്രൈം ഇൻ 1619 – സാംസി കൊടുമൺ

ചെറുകഥ
മാണീം ഇന്ദിരാഗാന്ധീം – പ്രിയ ജോസഫ്

കവിത
നടക്കാനിറങ്ങിയ കവിത – ജോസഫ് നമ്പിമഠം

യാത്രാവിവരണം
ലേഡി ലിബർട്ടി – എസ്. അനിലാൽ
മഞ്ഞിൽ വിരിഞ്ഞ റഷ്യ – ബാബു പാറയ്ക്കൽ

ലേഖനം / ഓർമ്മ
വെയിൽചായും നേരം – റഹിമാബി മൊയ്തീൻ

ഫൊക്കാന ഫൗണ്ടേഷൻ അവാർഡുകൾ
അനിരുദ്ധൻ അവാർഡ്
ജനകീയനായ ജനനായകൻ – ഡോ. മാമ്മൻ സി. ജേക്കബ്
ജോർജ്ജ് മണ്ണിക്കരോട്ട് അവാർഡ്
പറക്കും പക്ഷിയെ പ്രണയിക്കുന്നവർ – അബ്ദുൽ പുന്നയൂർക്കുളം
മറിയാമ്മ പിള്ള അവാർഡ്
ആത്മായനം – ബിന്ദു കാന

സ്പെഷ്യൽ ജൂറി അവാർഡുകൾ
ഊന്നുവടി – ഡോ. മാത്യു ജോയിസ്
പാടുന്നു പാഴ്‌മുളം തണ്ടുപോലെ – ജയൻ വർഗീസ്
രാമഴവില്ല് – ഫിലിപ്പ് തോമസ്
പതിനെട്ടാം സ്ഥലം – സീന ജോസഫ്
പുരാതന വൈദ്യശാസ്ത്ര ചരിത്രം – ഡോ. സലീമ ഹമീദ്

ഫൊക്കാന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ
ഡോ. എ. കെ. ബി. പിള്ള
ജോർജ്ജ് മണ്ണിക്കരോട്ട്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!