പ്രധാന വാര്‍ത്തകള്‍
അടുത്ത ബിസിസിഐ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട് റോജർ ബിന്നി


ന്യൂഡൽഹി: മുൻ ലോകകപ്പ് ജേതാവ് റോജർ ബിന്നിയെ ബി.സി.സി.ഐ പ്രസിഡന്‍റായി നിയമിച്ചു. മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സൗരവ് ഗാംഗുലിയുടെ പിൻഗാമിയായി റോജർ ബിന്നി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1983ലെ ഏകദിന ലോകകപ്പ് നേടിയ ടീമിന്‍റെ ഭാഗമായിരുന്ന ബിന്നി ബിസിസിഐയുടെ 36ാമത് പ്രസിഡന്‍റാണ്. ജയ് ഷാ സെക്രട്ടറിയായി തുടരും.
ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് റോജർ ബിന്നി മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ബി.സി.സി.ഐ.യിലെ മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരമുണ്ടായിരുന്നില്ല. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ബിസിസിഐ ഇതുവരെ ആരെയും നാമനിർദ്ദേശം ചെയ്തിട്ടില്ല.