പ്രധാന വാര്‍ത്തകള്‍
സിപിഐയില്‍ പ്രായപരിധി 75 വയസ്സ്; ഭേദഗതികളോടെ അംഗീകാരം ലഭിച്ചു
വിജയവാഡ: സി.പി.ഐ.യിൽ പ്രായപരിധി 75 വയസ്സ്. പാർട്ടി കോണ്‍ഗ്രസ് കമ്മീഷൻ ഭേദഗതികളോടെയാണ് ഇതിന് അംഗീകാരം നൽകിയത്. 75 വയസ്സുവരെ പാർട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വത്തിൽ ഭാരവാഹിയാകാൻ കഴിയും.
75 വയസ്സുവരെയുള്ളവർക്ക് അസിസ്റ്റന്‍റ് സെക്രട്ടറിമാരാകാം. അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാൾ 50 വയസ്സിൽ താഴെയുള്ള ആളായിരിക്കണം എന്ന മാർഗനിർദേശത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.