പ്രധാന വാര്‍ത്തകള്‍
ടി-20 ലോകകപ്പ്; യുഎഇ ടീമിന്റെ നായകനായി മലയാളി
പെർത്ത്: 2022 ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ന് യുഎഇ ഇറങ്ങുമ്പോൾ ഒരു മലയാളിയാണ് ടീമിനെ നയിക്കുന്നത്. തലശേരി സ്വദേശി സി.പി റിസ്വാന്‍റെ നേതൃത്വത്തിലുള്ള യുഎഇ സംഘത്തിൽ കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫും അംഗമാണ്.
ആദ്യ മത്സരത്തിൽ യുഎഇ നെതർലൻഡ്സിനെ നേരിടും. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് യുഎഇ ടീം ടി20 ലോകകപ്പിന് യോഗ്യത നേടുന്നത്.
തലശ്ശേരി സ്വദേശിയായ റിസ്വാൻ 2019 മുതൽ യുഎഇ ദേശീയ ടീമിൽ അംഗമാണ്. 2014ൽ ജോലിക്കായി യുഎഇയിലെത്തിയ റിസ്വാൻ ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്‍റെ ബലത്തിലാണ് ദേശീയ ടീമിൽ ഇടം നേടിയത്. കഴിഞ്ഞ വർഷം അയർലൻഡിനെതിരായ യോഗ്യതാ മത്സരത്തിൽ സെഞ്ച്വറി നേടിയ റിസ്വാൻ (109) യുഎഇയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.