കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വികസിത കൃഷി സങ്കല്പ് അഭിയാൻ ജൂൺ 4 ന് കട്ടപ്പന നഗരസഭ കോൺഫ്രൻസ് ഹാളിൽ

കർഷകരിലേക്ക് പുത്തൻ സാങ്കേതിക വിദ്യകൾ നേരിട്ട് എത്തിക്കുന്നതിനും കർഷകരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് അതിനനുസൃതമായി ദേശീയ കാർഷിക ഗവേഷണ കൗൺസിലിന്റെ ഗവേഷണ പദ്ധതികൾ വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ട് ശാസ്ത്രഞ്ജർ കർഷകരുമായി നേരിട്ട് സംവദിക്കുന്ന രാജവ്യാപക ക്യാംപെയ്ൻ
വികസിത കൃഷി സങ്കല്പ് അഭിയാൻ മെയ് 29 മുതൽ ജൂൺ 12 വരെ നടത്തപ്പെടുന്നു. കട്ടപ്പന മുനിസിപ്പാലിറ്റി കോൺഫ്രറൻസ് ഹാളിൽ ജൂണ് 4 ന് രാവിലെ 10.00 മണിക്ക് നടത്തപ്പെടുന്നു പ്രസ്തുത ക്യാംപെയ്നിലേക്ക് എല്ലാ കർഷകരെയും ക്ഷണിക്കുന്നു. KVK ശാന്തൻപാറയിൽ നിന്ന് എത്തുന്ന ശാസ്ത്രജ്ഞർ ഏലം കൃഷിയിൽ ക്ലാസുകളും നിർദ്ദേശങ്ങളും നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി ഡോ. സുധാകർ. എസ് നെ ബന്ധപ്പെടുക. ഫോൺ. 9526020728






































































