പ്രധാന വാര്‍ത്തകള്‍
കടയ്ക്കുള്ളിൽ ഭീമൻ പെരുമ്പാമ്പ് ; പിടികൂടി വനത്തിൽ തുറന്നു വിട്ടു.
വിനോദ സഞ്ചാര കേന്ദ്രമായ അഞ്ചുരുളി ടണലിനു സമീപമുള്ള വ്യാപാര സ്ഥാപനത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഒന്നര വയസ് പ്രായവും 5 കിലോഗ്രാമോളം തൂക്കവുമുള്ള പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്. ഇന്ന് (10/10/22) രാവിലെ കട തുറക്കാൻ എത്തിയ വ്യാപാരിയാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് കാഞ്ചിയാർ ഫോറസ്റ്റ് ഓഫിസിൽ വിവരം അറിയിക്കുകയും തുടർന്ന് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടയയ്ക്കുകയും ചെയ്തു.