ആഡംബര ബൈക്കില്‍ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍


തൊടുപുഴ: ആഡംബര ബൈക്കില്‍ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തൊടുപുഴ കുമ്ബംകല്ല് കണ്ടത്തിന്‍ കരയില്‍ വീട്ടില്‍ മാഹിന്‍ സുധീര്‍ (19), ഇടവെട്ടി മരുതുങ്കല്‍ വീട്ടില്‍ മാഹിന്‍ നൗഷാദ് (22 ), കുമ്ബംകല്ല് മണല്‍പറമ്ബില്‍ മുഹമ്മദ് ഹസീബ് (21) എന്നിവരാണ് എക്സൈസ് പിടിയിലായത്.
മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തൊടുപുഴ എക്സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപിന്റെ നേതൃത്വത്തില്‍ കാരിക്കോട് ഭാഗത്ത് നടത്തിയ രാത്രി വാഹന പരിശോധനയിലാണ് ഡ്യൂക്ക് ബൈക്കില്‍ കടത്തിയ 45 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇടവെട്ടി, ജാരം ഭാഗം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് ഇടപാടുകളെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. റെയിഡില്‍ പ്രിവന്‍റീവ് ഓഫീസര്‍മാരായ സാവിച്ചന്‍ മാത്യു, ജയരാജ്, വി.ആര്‍. രാജേഷ്, പി.എസ്. അനൂപ്, ബാലുബാബു, അനീഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.