പ്രധാന വാര്‍ത്തകള്‍
പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു ( 80) ആദരാഞ്ജലികൾ
അതിജീവനത്തിന്‍റെയും സഹജീവി സ്നേഹത്തിന്‍റെയും വിജയപരാജയങ്ങളുടെയും 80 വയസ്സ്. തിരിച്ചു വരവിന്റെ വഴിയിൽ മരണം തോൽപ്പിച്ചു.. അല്ലെങ്കിൽ മരണത്തിനു മാത്രമേ തോൽപ്പിക്കാനായുള്ളു ആ പോരാട്ടവീര്യത്തെ.
ദുബായ് മൻ ഹൂളിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നെഞ്ചു വേദനയെത്തുടർന്ന് രണ്ടു ദിവസമായി ആശുപത്രിയിൽ ആയിരുന്നു.