മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിന് വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയ യുവാവ് പിടിയിൽ; ഇടുക്കി ഉൾപ്പെടെ നാല് ജില്ലകളിൽ സംഘം തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ
മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിന് വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയ യുവാവ് പിടിയിൽ. ഇടുക്കി ഉടുമ്പന്നൂർ പാറേക്കവല മനയ്ക്കമാലിയിൽ അർഷലിനെയാണ് (28) കൊല്ലം കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 3,71,000 രൂപ തട്ടിയ സംഘത്തിലെ അഞ്ചുപേർ പിടിയിലായിരുന്നു. ഈ സംഘത്തിനാണ് അർഷൽ വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയത്.
പണയസ്വർണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് സ്ഥാപന ഉടമ നൽകിയ പരാതിയിലാണ് തട്ടിപ്പ് സംഘത്തിലെ നിഷാദിനെ ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പിടികൂടിയത്. കൊല്ലം, ആലപ്പുഴ പതിട്ട ഇടുക്കി ജില്ലകളിൽ സംഘം തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. മലപ്പുറത്ത് നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തത് ഉൾപ്പെടെ 25 CLOTH കേസുകളിൽ പ്രതിയാണ് അർഷിൽ