പ്രധാന വാര്‍ത്തകള്‍
ഗതാഗതം നിരോധിച്ചു


തൊടുപുഴ ജില്ലാ ആശുപത്രി പ്രവേശന കവാടത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 30 വെള്ളി വൈകുന്നേരം 5.30 മുതല്‍ ഒക്ടോബര്‍ 3 തിങ്കള്‍ രാവിലെ 10.30 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പകരം തൊടുപുഴ ന്യൂമാന്‍ കോളേജ് റോഡ് വഴിയുള്ള ആശുപത്രിയുടെ പിന്‍വശത്തെ കവാടത്തിലൂടെ പ്രവേശിക്കാം. ഈ ദിവസങ്ങളില്‍ ആശുപത്രിയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും, പാര്‍ക്കിങ്ങും ഉണ്ടായിരിക്കില്ല.