പ്രധാന വാര്‍ത്തകള്‍
ടൂറിസം ദിനാഘോഷം നടത്തി.


വാഗമൺ:- ടൂറിസം ദിനത്തോടനുബന്ധിച്ച് ഇന്നലെ വാഗമൺ മൊട്ടക്കുന്നിൽ എത്തിയ സഞ്ചാരികൾക്ക് പട്ടവും മധുര പലഹാരവും വിതരണം ചെയ്തു. പട്ടം കൈയ്യിൽ കിട്ടിയതോടെ സഞ്ചാരികൾ അത് പറത്തി ഒരു പുതിയ അനുഭവം തന്നെ ഇവർക്കുണ്ടായി. പട്ടം പറത്തുവാൻ ഏറ്റവും താൽപ്പര്യം കുട്ടികൾക്ക് തന്നെയായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പുത്തൻ അനുഭവം ആയിരുന്നു. ഇതിനോട് അനുബന്ധിച്ച് മൊട്ടക്കുന്ന്- പാലൊഴുകുംപാറ റോഡ് സൈഡിലെ മാലിന്യങ്ങൾ നീക്കം ചെയ്തു .പങ്കെടുത്ത അമ്പതോളം പേർക്ക് ഉച്ഛ ഭക്ഷണം കൊടുത്തു. ഏലപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ സിനി വിനോദ് ഉദ്ഘാടനം ചെയ്തു. ഡെസ്റ്റിനേഷൻ മാനേജർ എം ജി മോഹനൻ ,ഏലപ്പാറ ഗ്രാമ പഞ്ചായത്ത്, പാലൊഴുകുംപാറ ടൂറിസം വികസന സമിതി, വാഗമൺ ഡെസ്റ്റിനേഷൻ മേക്കേഴ്സ്, ഹരിത കർമ്മസേന, ഡിടിപിസി ജീവനക്കാർ, നാട്ടുകാർ എന്നിവർ നേതൃത്വം നൽകി.