8-ാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു

കുട്ടിക്കാനം മരിയൻ കേളജിലെ
മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (കിഫ്) തിരിതെളിഞ്ഞു.
പ്രശസ്‌ത എഴുത്തുകാരനും സംവിധായകനും നടനുമായ മധുപാൽ മേള ഉദ്ഘാടനം ചെയ്തു. യോഗത്തിന് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് അധ്യക്ഷത വഹിച്ചു. ലഹരിയുടെ അടിമത്വത്തിൽ നിന്ന് വിജയിച്ചു കരകയറിയവരുടെ കഥകളാണ് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന കിഫിൻ്റെ എട്ടാം പതിപ്പിന്റെ പ്രമേയം.
മുൻ വർഷങ്ങളിൽ ഫെസ്റ്റിവലിലെ സജീവ സാന്നിധ്യമായിരുന്ന മുൻ എംഎൽഎ വാഴൂർ സോമനെ ചടങ്ങിൽ അനുസ്‌മരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ മാധ്യമപഠന വിഭാഗത്തിൻ്റെ പ്രസാധക സംരംഭമായ മാക്കോൺ ബുക്‌സിൻ്റെ ആദ്യബുക്കായ ‘ഫിലിമിക് നരേറ്റീവ് ഓഫ് ഹോപ്പ്’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനംചെയ്തു.
പുസ്‌തകത്തിന്റെ ആദ്യപ്രതി സംവിധായകൻ മധുപാൽ, പ്രിൻസിപ്പൽ അജിമോൻ ജോർജിൽ നിന്ന് ഏറ്റുവാങ്ങി. കോളജ് ഐക്യൂഎസി എക്‌സിക്യൂട്ടീവ് മെംബർ ബി. രാധാകൃഷ്ണപിള്ള പുസ്‌തകം പരിചയപ്പെടുത്തി.









































































