പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
പീരുമേട് പരുന്തുംപാറയിൽ, ടാഗോർ പാറയുടെ മുകളിൽ കയറി ആത്മഹത്യാ ചെയ്യാൻ തുനിഞ്ഞ പെൺകുട്ടിയെ പീരുമേട് പോലീസ് അനുനയിപ്പിച്ച് സുരക്ഷിതമായി താഴെയിറക്കി

വണ്ടിപ്പെരിയാർ സ്വദേശിനിയായ പെൺകുട്ടിയാണ് ടാഗോർ പാറയുടെ മുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. പീരുമേട് പോലീസ് സബ് ഇൻസ്പെക്ടർ അമൽ വർഗീസ്,
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നസീമ സീനിയർ സിവിൽ പോലീസ് ഓഫീസർ ജോഷി സി റ്റി, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീനാഥ് എം എസ്, പ്രമോദ് എന്നിവരുടെ
സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിക്കാൻ സഹായകമായത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി ആവശ്യമായ പിന്തുണയും നൽകി.
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ജീവിതം അവസാനിപ്പിക്കുകയല്ല ചെയ്യേണ്ടത് കൂടുതൽ ശക്തമായി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് വേണ്ടത്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക.
📢 അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനായി ഉടൻ വിളിക്കൂ : 112









































































































































