പ്രധാന വാര്‍ത്തകള്‍
രാഹുൽ ഗാന്ധിയുമായികോവിൽ മല രാജാവ് രാമൻ രാജ മന്നാൻ കൂടി കാഴ്ച്ച നടത്തി


ഇടുക്കിയിൽ നിന്നുള്ള വിവിധ പ്രതിനിധി സംഘങ്ങളുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി.
ഭാരത് ജോഡോ യാത്രയിൽ ഇടുക്കി ജില്ലയിൽ നിന്നുമുള്ള പ്രവർത്തകർ ഇന്നാണ് അണിചേരുക
കുത്തിയതോടിൽ വച്ച് ഭൂമി പ്രശ്നങ്ങളും, ബഫർസോൺ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ സംബന്ധിച്ചും, മർച്ചന്റ് അസോസിയേഷന്റെയും, അതിജീവന പോരാട്ട വേദിയുടെയും പ്രതിനിധികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി
വേണ്ടവിധത്തിൽ വിഷയങ്ങളെ സംബന്ധിച്ച് പ്രതികരിക്കാം എന്നും, സർക്കാരിനോട് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സുപ്രീം കോടതിയെ ഉൾപ്പെടെ സമീപിക്കുന്നതിനുള്ള ആവശ്യകതയെ സംബന്ധിച്ച് ചൂണ്ടിക്കാണിക്കാം എന്നും ഉറപ്പുനൽകി.
ആദിവാസി രാജാവ് കോവിൽമല രാജമന്നാനുമായി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തി.
രാജാവ് കോവിൽമലയിൽ നിന്നും പ്രത്യേകം കൊണ്ടുവന്ന തേൻ ഉൾപ്പെടെ സമ്മാനങ്ങൾ രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു…