പ്രധാന വാര്‍ത്തകള്‍
ഓണം ബമ്പറടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്
തിരുവനന്തപുരം: അവസാനം ആ ഭാഗ്യവാനെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപാണ് ഇത്തവണ ഓണം ബമ്പർ നേടിയത്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ടിജെ 750605 എന്ന ടിക്കറ്റാണ് അനൂപിന് ഭാഗ്യം നേടി കൊടുത്തത്.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ടിന് നറുക്കെടുപ്പ് നടന്നു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്, ഇത് കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയാണ്.