റോഡില്‍ സ്ഥാപിച്ചിരുന്ന ആര്‍ച്ച് മറിഞ്ഞു വീണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്.
തിരുവനന്തപുരം: ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന ആര്‍ച്ച് മറിഞ്ഞു വീണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്.
ഴിക്കുന്ന് സ്വദേശി ലേഖയ്ക്കും മകള്‍ക്കുമാണ് പരിക്കേറ്റത്. പതിനഞ്ചു വയസുള്ള മകളുടെ ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മുഖത്ത് പരിക്കേറ്റ ലേഖയ്ക്ക് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ റോഡിനു കുറുകെ സ്ഥാപിച്ചിരുന്ന ബോര്‍ഡ് അഴിച്ചുമാറ്റിയതാണ് അപകടത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ട്. നല്ല തിരക്കുള്ള റോഡ് ബ്ലോക്കു ചെയ്യാതെ രണ്ട് ജോലിക്കാര്‍ മാത്രം ഇരുവശങ്ങളിലുമായി നിന്ന് ആര്‍ച്ച് കയറുകെട്ടി റോഡിലേയ്ക്ക് ഇടുകയായിരുന്നു. പ്രദേശത്തെ ഒരു ക്ലബിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ആര്‍ച്ചാണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയാറാവുന്നില്ലെന്നും കുടുംബം ആരോപിച്ചു.