Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സൈബർ തട്ടിപ്പിന് ഇരയായ അദ്ധ്യാപികക്ക് 12 ലക്ഷം രൂപ നഷ്ടം



ഇടുക്കി: ലോകത്ത് എവിടെ സാമ്ബത്തിക തട്ടിപ്പുകള്‍ നടന്നാലും അതില്‍ തലവെക്കാന്‍ ഒരു മലയാളി കാണും എന്നു പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പടൊനില്ല. ഇതിനായി എങ്ങും പോകാതെ വീട്ടില്‍ ഇരുന്നു പണി വാങ്ങുന്നവരാണ് മലയാകള്‍. നിരവധി സാമ്ബത്തിക തട്ടിപ്പുകളില്‍ കുടുങ്ങി ലക്ഷങ്ങള്‍ നഷ്ടമായ നിരവധി പേരുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒടുവില്‍ ഇടുക്കിയില്‍ നിന്നും ഒരു മലയാളി അദ്ധ്യാപികയുമായി. സൈബറിടത്തിലൂടെ നടന്ന സാമ്ബത്തിക തട്ടിപ്പിനാണ് ഇടുക്കിയിലെ മലയാളി യുവതി ഇരയായിരിക്കുന്നത്.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദേശ യുവാവാണ് അദ്ധ്യാപികയെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും 12 ലക്ഷം രൂപ തട്ടിയെടുത്തത്. കള്ളക്കടത്ത് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലതവണയായി 12 ലക്ഷത്തോളം രൂപ ഇടുക്കി തൊടുപുഴ സ്വദേശിനിയായ അദ്ധ്യാപികയില്‍നിന്ന് തട്ടിയെടുത്തത്. സംഭവത്തില്‍ അദ്ധ്യാപിക നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെയാണ്: തികച്ചു അപ്രതീക്ഷിതമായാണ് യുവാവുമായി അദ്ധ്യാപിക സോഷ്യല്‍ മീഡിയ വഴി പരിചയത്തിലാകുന്നത്. ഈ പരിചയം യുവാവിന്റെ ഊഷ്മളമായ ഇടപെടല്‍ കൊണ്ട് ഉറ്റബന്ധമായി മാറുകയായിരുന്നു. ഇതോടെ യുവാവ് അദ്ധ്യാപികയ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അയയ്ക്കുകയാണെന്ന് അറിയിച്ചു. അദ്ധ്യാപിക വിലക്കിയെങ്കിലും യുവാവ് സമ്മാനം അയക്കുമെന്ന് വ്യക്തമാക്കി.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എയര്‍പോര്‍ട്ട് കസ്റ്റംസില്‍നിന്നാണെന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ വിദേശത്തുനിന്ന് എത്തിയിട്ടുണ്ടെന്നും അറിയിച്ചുകൊണ്ട് അദ്ധ്യാപികയ്ക്ക് ഒരു ഫോണ്‍ സന്ദേശം ലഭിച്ചു. ഈ സമ്മാനം ഏറ്റുവാങ്ങാനായി കസ്റ്റംസ് ഡ്യൂട്ടിയായി അഞ്ചു ലക്ഷം രൂപ അടയ്ക്കണമെന്ന അറിയിപ്പും അദ്ധ്യാപികയ്ക്ക് ഇതിനൊപ്പം ലഭിച്ചു.


ഇവിടം മുതലാണ് അദ്ധ്യാപികയ്ക്ക് പണം നഷ്ടമാകാന്‍ തുടങ്ങിയത്. ഫോണ്‍ സന്ദേശത്തില്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് അദ്ധ്യാപിക പണം കൈമാറി. ഇതിന് പിന്നാലെ കള്ളക്കടത്ത് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും സന്ദേശം അദ്ധ്യാപികയെ തേടി എത്തുകയായിരുന്നു. കേസ് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തു പലതവണയായി ഏഴു ലക്ഷം രൂപ കൂടി അദ്ധ്യാപിക കൈമാറി.

സംഗതി ഇത്രയുമായപ്പോള്‍ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനോട് അദ്ധ്യാപിക വിവരം പറഞ്ഞു. ഇതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതെന്ന അദ്ധ്യാപികയ്ക്ക് മനസിലായത്. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയില്‍ നിന്നും പണം തട്ടിയവരെ തേടി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സൈബറിടത്തിലെ ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കണം എന്നാണ് പൊലീസും നല്‍കുന്ന മുന്നറിയിപ്പ്. സമാനമായ വിധത്തില്‍ നിരവധി തട്ടിപ്പുകള്‍ രാജ്യവ്യാപകമായി നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!