ശ്രീനാരായണ ഗുരുജയന്തി ദിനത്തിന്റെ ഭാഗമായി നാടെങ്ങും ആഘോഷം സംഘടിപ്പിച്ചു
ഇടുക്കി : ശ്രീനാരായണ ഗുരുജയന്തി ദിനത്തിന്റെ ഭാഗമായി നാടെങ്ങും ആഘോഷം സംഘടിപ്പിച്ചു. രാജാക്കാട്, മുട്ടം, ഇടുക്കി, ഏലപ്പാറ, അടിമാലി തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഘോഷയാത്ര നടന്നു.
അഞ്ചുനാട് എസ്‌എന്‍ഡിപി ശാഖാ യോഗം വിപുലമായ ആഘോഷം സംഘടിപ്പിച്ചു. പകല്‍ 10.30 ന് കോവില്‍ക്കടവ് പത്തടിപ്പാലത്ത്നിന്ന് ആരംഭിച്ച ജയന്തി ദിന ഘോഷയാത്ര അഞ്ചുനാട് എസ്‌എന്‍ഡിപി ശാഖാ യോഗത്തിന്റെ മന്ദിരത്തില്‍ അവസാനിച്ചു. പൊതുസമ്മേളനം മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി ജോസഫ് ഉദ്‌ഘാടനംചെയ്തു.
ശാഖാ പ്രസിഡന്റ് സജി ചുരക്കളത്തില്‍ അധ്യക്ഷനായി. കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഗീതമ്മ സത്യശീലന്‍, എം പ്രതീഷ്, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് വി എസ് ശശികുമാര്‍, അഞ്ചുനാട്ടിലെ നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റുമാരായ മോഹനന്‍നായര്‍,
എസ് അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
നെടുംകണ്ടം 1492- നമ്ബര്‍ എസ്‌എന്‍ഡിപി ശാഖാ യോഗം ശ്രീനാരായണഗുരു ജയന്തി ദിനം ആഘോഷിച്ചു. വൈസ് പ്രസിഡന്റ് വി കെ സന്തോഷ് പതാക ഉയര്‍ത്തി. വിവിധ മേഖലകളില്‍നിന്ന് ഘോഷയാത്ര നടത്തി. പൊതുസമ്മേളനവും നടന്നു. യൂണിയന്‍ പ്രസിഡന്റ് സജി പറമ്ബത്ത് ചതയദിന സന്ദേശംനല്‍കി. ശാഖ പ്രസിഡന്റ് സി എം ദിവാകരന്‍ അധ്യക്ഷനായി. പൊതുപരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച കുട്ടികള്‍ക്ക് എന്‍ കെ തങ്കപ്പന്‍ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പും മെമെന്റോയും വിതരണവുംചെയ്‌തു. വത്സമ്മ തങ്കപ്പന്‍ സ്കോളര്‍ഷിപ്പ് വിതരണം നടത്തി. ശാഖാ സെക്രട്ടറി ടി ആര്‍ രാജീവ്, യൂണിയന്‍ കമ്മിറ്റിയംഗം പി കെ ഷാജി, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗം സജി ചാലില്‍, വി കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു. ഘോഷയാത്രയും ചതയസദ്യയും നടത്തി.