വാഹനാപകടത്തില്‍പ്പെട്ടവരെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ടവരെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പാളയം വിജെടി ഹാളിനു സമീപമാണ് സംഭവം. പേയാട് സ്വദേശികളായ അനുവും കുടുംബവുമാണ് അപകടത്തില്‍പെട്ടത്.
കഴിഞ്ഞദിവസം രാവിലെ ഒന്‍പതേമുക്കാലോടെയാണ് അനുവും, ഭാര്യ ആതിരയും, മക്കളും, സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടത്.മന്ത്രി കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്തായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്ക് നിര്‍ത്താതെ കടന്നു പോയി. അപകടത്തില്‍ ആതിരയും മക്കളും റോഡില്‍ തെറിച്ചു വീണു. ആതിരയുടെ കാലില്‍ ബൈക്ക് വീണ് പരുക്കേറ്റു.
ഓണാഘോഷത്തോടനുബന്ധിച്ചു റോഡില്‍ ഗതാഗത കുരുക്ക് കൂടുതലായിരുന്നു. ഗതാഗത കുരുക്ക് മൂലം ആംബുലന്‍സ് വരാന്‍ വൈകിയതിനേ തുടര്‍ന്ന് അതു വഴി സഞ്ചരിച്ച മന്ത്രിയുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടം കണ്ടു കാറില്‍ നിന്ന് പുറത്തിറങ്ങിയ മന്ത്രി ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു.
ആതിരയുടെയും അനുവിന്റെ സഹോദരന്റെയും രണ്ട് വയസ്സുള്ള മക്കളെ മന്ത്രി എടുത്ത് വാഹനത്തില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരെ വിളിച്ച് അടിയന്തര ചികിത്സ ഉറപ്പാക്കുകയും ചെയ്തു.