വളനിര്‍മ്മാണ മേഖലയെ സ്വകാര്യവല്‍ക്കരിക്കാന്‍ സാധ്യത
വളനിര്‍മ്മാണ മേഖലയെ സ്വകാര്യവല്‍ക്കരിക്കാന്‍ സാധ്യത. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍ ട്രാവന്‍കൂര്‍, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് എന്നീ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്ന കമ്ബനികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസസ് പോളിസി 2021 പ്രകാരം, ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന നോണ്‍ സ്ട്രാറ്റജിക് സെക്ടര്‍ മേഖലയായി വളനിര്‍മ്മാണ മേഖല മാറും. നിലവില്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫെര്‍ട്ടിലൈസേഴ്സിന് കീഴില്‍ 9 പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത്.
രാജ്യത്ത് സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത് നീതി ആയോഗ് സിഇഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ്. നിലവില്‍, പ്രോജക്‌ട് ആന്‍ഡ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ കേന്ദ്രം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രാസവസ്തു, രാസവള മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് പ്രോജക്‌ട് ആന്‍ഡ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ്. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമ്ബോള്‍ സാമ്ബത്തിക കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നത് ക്യാബിനറ്റ് കമ്മിറ്റിയാണ്. ക്യാബിനറ്റ് കമ്മിറ്റിയുടെ അനുമതി കിട്ടിയാല്‍ മാത്രമേ, സ്വകാര്യവല്‍ക്കരണ നടപടികള്‍ തുടങ്ങാന്‍ സാധിക്കുകയുള്ളൂ.