പ്രധാന വാര്‍ത്തകള്‍
സ്റ്റാലിൻ-പിണറായി കൂടിക്കാഴ്ച തിരുവനന്തപുരത്ത്; മുല്ലപ്പെരിയാർ വിഷയം ചർച്ചയാകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകീട്ട് കോവളത്താണ് യോഗം ചേരുന്നത്. അന്തർ സംസ്ഥാന വിഷയങ്ങളും ജല കരാറുകളും ചർച്ച ചെയ്യും.
മുല്ലപ്പെരിയാർ, ശിരുവാണി ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ദക്ഷിണേന്ത്യൻ സംസ്ഥാന കൗൺസിലിൽ പങ്കെടുക്കാനാണ് എംകെ സ്റ്റാലിൻ തിരുവനന്തപുരത്ത് എത്തുന്നത്.







































































































































