അര മണിക്കൂര്‍ നീണ്ടു നിന്ന കനത്ത മഴയില്‍ അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട്


അടിമാലി: അര മണിക്കൂര്‍ നീണ്ടു നിന്ന കനത്ത മഴയില്‍ അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട്.
വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി നാശനഷ്ടം ഉണ്ടായി.തങ്കപ്പന്‍സ് പെട്രോള്‍ പമ്ബിന് സമീപം വീടിന്റെ മതില് ഇടിഞ്ഞു. വെളളം ദേശീയപാതയിലൂടെ ഒഴുകിയത് ഗതാഗത തടസത്തിന് കാരണമായി.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കനത്ത മഴ തുടങ്ങിയത്. അര മണിക്കൂറിനുള്ളില്ടൗണുമായി ബന്ധപ്പെട്ടുള്ള തോടുകളും നീര്‍ച്ചാലുകളും കരകവിഞ്ഞു. ഇതോടെയാണ് ബസ് സ്റ്റാന്‍ഡ്, ലാന്ഡാര്ക്ക് ഷോപ്പിംഗ് കോംപ്ലക്സ്, ലൈബ്രറി റോഡ് എന്നിവിടങ്ങള്‍ വെള്ളക്കെട്ടിലായത്.
കനത്ത മഴയില്തങ്കപ്പന്സ് പമ്ബിന് സമീപം പട്ടണായില് സലിമിന്റെ വീടിന്റെ പിന്‍ഭാഗത്തെ കരിങ്കല്‍ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. ഇതിനു സമീപത്തുകൂടി ഒഴുകുന്ന തോട് ചപ്പുചവറുകള്‍ തങ്ങി അടഞ്ഞതാണ് മതില് ഇടിയാന്‍ കാരണം. ഇതോടെ വെള്ളം ഗതിമാറി ദേശീയ പാതയിലേക്ക് എത്തുകയായിരുന്നു. ഫയര്‍ ഫോഴ്സ്, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് തടസങ്ങള്‍ ഒഴിവാക്കിയത്.