ഹെൽമറ്റ് വേട്ട : ഫ്രീക്കൻമാർ കുടുങ്ങി


തൊടുപുഴ: സ്പീഡില്‍ വരുന്ന ബൈക്കുകള്‍ ഒറ്റ വെട്ടിക്കല്‍, പിന്നില്‍ വന്ന വാഹനങ്ങള്‍ സഡന്‍ബ്രേക്കിട്ടതോടെ റോഡിലാകെ വാഹനങ്ങളുടെ ഹോണടിയും വാഹന ഡ്രൈവര്‍മാരുടെ ബഹളങ്ങളും.
ഇന്നലെ രാവിലെ സിവില്‍സ്റ്റേഷന്‍ ജംഗ്ഷനിലാണ് പലവട്ടം ഇത്തരം ബൈക്ക് വെട്ടിക്കലും ഡ്രൈവര്‍മാരുടെ ആക്രോശങ്ങളും നടന്നത്. ഇന്നലെ രാവിലെ പത്തോടെ തൊടുപുഴ പൊലീസ് ഹെല്‍മറ്റ് വേട്ടയ്ക്കിറങ്ങിയതോടെയാണ് ഫ്രീക്കന്‍മാര്‍മുതല്‍ സീനിയര്‍ സിറ്റിസണ്‍മാര്‍വരെയാണ് പൊലീസിന്റെ കൈയ്യില്‍പ്പെട്ടത്. പൊലീസ് പലയിടത്തായി നിലയുറപ്പിച്ചു. ഹെല്‍മറ്റ് ഇല്ലാത്തവരെ ക്യോടെ പിടികൂടി പിഴയടപ്പിക്കാന്‍ തുടങ്ങിയതോടെ രംഗംഉഷാറായി.
നല്ല വാത്തനത്തിരക്കുണ്ടായിരുന്നതിനാല്‍ പലര്‍ക്കും പൊലീസിനെകണ്ട് വെട്ടിച്ച്‌കടന്ന്കളയാനായില്ല. എന്നാല്‍ ഫ്രീക്കന്‍മാര്‍ക്കുണ്ടോ ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന ചിന്ത. ഇരപ്പിച്ച് പാഞ്ഞ് വന്ന് പൊലീസിനെക്കണ്ട് ബ്രേക്കിട്ട് വണ്ടിതിരിച്ചപ്പോള്‍ പിന്നാലെ വന്ന പല വാഹനങ്ങളും തലനാരിഴയ്ക്ക് അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ഹെല്‍മറ്റില്ലാത്ത ഇരുചക്രവാഹനങ്ങളെ മാത്രം തിരഞ്ഞ് പിടിച്ചുകൊണ്ടേയിരുന്നു. പൊലീസിന് വിശ്രമിക്കാന്‍ അവസരം കിട്ടാത്ത വിധത്തില്‍ ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ വന്ന് കൊണ്ടേയിരുന്നു. ഫ്രീക്കന്‍മാര്‍ മാത്രമല്ല മുതിര്‍ന്നവരും ഹെല്‍മറ്റ്വെച്ച് വാഹനമോടിക്കുന്നതില്‍ വിമുഖത കാണിക്കുന്നവരില്‍ ഏറെയുണ്ടായിരുന്നു.പൊലീസിന്റെ നിര്‍ദേശാനുസരണം ചിലര്‍ വാഹനം റോഡരുകിലേയ്ക്ക് ചേര്‍ത്ത് കൊണ്ടുവന്നശേഷം ഓടിച്ച്‌പോകാനും വിരുത് കാട്ടി. എന്നാല്‍ അവരെ പിന്നാലെ പോയി പിടികൂടാനൊന്നും പൊലീസ് മെനക്കെട്ടില്ല, അല്ലാതെതന്നെഹെല്‍മറ്റില്ലത്തവരുടെ ഒഴുക്കായിരുന്നല്ലോ.പിഴ ഈടാക്കുന്നതിനോടൊപ്പം ഉപദേശവും നല്‍കിയാണ് പിടികൂടിയവരെ പൊലീസ് മടക്കി അയച്ചത്.