കൂട്ടുകാര്‍ നോക്കിനില്‍ക്കെ ആറാംക്ലാസുകാരി വെള്ളക്കെട്ടില്‍ ഒലിച്ചുപോയി : രക്ഷപ്പെട്ടത് തലനാരിഴക്ക്


കോട്ടയം: കൂട്ടുകാര്‍ നോക്കിനില്‍ക്കെ ആറാംക്ലാസുകാരി വെള്ളക്കെട്ടില്‍ ഒലിച്ചുപോയി. കോട്ടയം പൂഞ്ഞാര്‍ പനച്ചിപ്പാറയിലാണ് സംഭവം.
വൈകിട്ട് നാലുമണിയോടെ സ്‌കൂള്‍ വിട്ട് വരവേയാണ് അപകടം.
പനച്ചിപ്പാറ എസ്‌എംവി സ്‌കൂളിന് മുന്‍ഭാഗത്ത് റോഡില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തില്‍പ്പെട്ട് ആറാം ക്ലാസ് വിദ്യാര്‍ത്ഥി തണ്ണിപ്പാറ ചെറിയിടത്തില്‍ സന്തോഷിന്റെ മകള്‍ കാവ്യാമോളാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനൊപ്പം നടന്നുപോകുന്നതിനിടെയായിരുന്നു അപകടം. അമ്ബത് മീറ്ററോളം ഒഴുകിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
മീനച്ചിലാറ്റിലേക്ക് കേവലം 25 മീറ്റര്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നറിയുമ്ബോഴാണ് അപകടത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് മനസ്സിലാക്കാന്‍ കഴിയുക. തീക്കോയി പള്ളിവാതില്‍ പുതനപ്ര ജോണ്‍സന്റെ വീടിന് മുന്നിലെ റോഡിലൂടെ വരുന്ന മഴവെള്ളപ്പാച്ചിലില്‍ വിദ്യാര്‍ത്ഥികള്‍ ഒഴുകുന്ന ക്യാമറ ദൃശ്യം പതിയുകയായിരുന്നു.