‘പാകിസ്ഥാനില്‍ വെള്ളപ്പൊക്കം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ കാണുമ്ബോള്‍ ദുഃഖമുണ്ട് : പ്രധാനമന്ത്രി നരേന്ദ്ര മോദി


ന്യൂഡല്‍ഹി: പാക്കിസ്താനിലെ കനത്ത മഴയിലും പ്രളയത്തിലും ഉണ്ടായ മരണത്തിലും നാശനഷ്ടങ്ങളിലും അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാക്കിസ്താനിലെ അവസ്ഥ അറിയുമ്ബോള്‍ ദുഃഖമുണ്ട്. രാജ്യം എത്രയും വേഗം സാധാരണ നിലയില്‍ തിരിച്ചെത്തട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
‘പാകിസ്ഥാനില്‍ വെള്ളപ്പൊക്കം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ കാണുമ്ബോള്‍ ദുഃഖമുണ്ട്. ഈ പ്രകൃതിദുരന്തത്തില്‍ ഇരയായവരുടെയും പരുക്കേറ്റവരുടെയും ദുരിതബാധിതരുടെയും കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രാജ്യം സാധാരണ നിലയിലേക്ക് എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം പാകിസ്താനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1100 കടന്നു. പേമാരിയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ 33 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ധനമന്ത്രി മിഫ്താ ഇസ്മായില്‍ പറയുന്നതനുസരിച്ച്, വെള്ളപ്പൊക്കം രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ തകരാറിലാക്കി. ഏകദേശം 10 ബില്യണ്‍ ഡോളറോളം നഷ്ടം സംഭവിച്ചു. ദുരന്തത്തില്‍ ആകെ 1,600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഏകദേശം 1,051,570 വീടുകള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ കേടുപാടുകള്‍ സംഭവിച്ചു.